പ്രാദേശികം

ചക്കരപ്പാടത്ത് ഫർണിച്ചർ വർക് ഷോപ്പിന് തീപിടിച്ചു ഏഴ് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം


പെരിഞ്ഞനം: ചക്കരപ്പാടത്ത് ഫർണിച്ചർ  വർക്ക് ഷോപ്പിന് തീപിടിച്ചു.
മതിലകം പള്ളി വളവ്  സ്വദേശി  ബെന്നിയുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിച്ചർ നിർമ്മാണ കമ്പനിയാലാണ് തീ പിടിച്ചത്. ഇന്നലെ 
പുലർച്ചെ മൂന്നരയോടെയാണ് സംഭവം. 


മാടിനെ അറക്കാൻ വന്നവരാണ് വർക്ക്ഷോപ്പ് അഗ്നിക്കിരയാകുന്നത് ആദ്യം കണ്ടത്. ഇതേ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീ അണച്ചു.  വർക്ക് ഷോപ്പിൻ്റെ പകുതിയോളം കത്തിനശിച്ച നിലയിലാണ്.  രണ്ട് വീടുകൾക്കായി നിർമ്മിച്ചു വെച്ചിരുന്ന ഫർണീച്ചറുകർ പുർണ്ണമായും കത്തി നശിച്ചു. റാക്കിൽ വച്ചിരുന്ന മര ഉരുപ്പടികളും  മറ്റു ഫർണീച്ചറുകളും പണി ആയുധങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. 
വർക്ക് ഷോപ്പിൽ എങ്ങനെ തീ പിടിച്ചു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. നിർമ്മാണ ശാലക്ക് പുറമെ നിന്നാണ് തീ പിടുത്തമുണ്ടായതെന്ന്  സംശയമുണ്ട്.  വർക്ക് ഷോപ്പിനുള്ളിലെ രണ്ട് സ്വിച്ച് ബോർഡുകളും കത്തി നശിച്ച നിലയിലാണ്. 
ഏഴ്
ലക്ഷത്തിലധികം  രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ ബെന്നി പറഞ്ഞു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു

Leave A Comment