കാറും സ്കൂട്ടറും ഇടിച്ച് യാത്രികൻ മരിച്ചു
കൊടുങ്ങല്ലൂർ:ബൈപ്പാസിൽ കാറും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.വെങ്കിടങ്ങ് സ്വദേശി മാഞ്ചറമ്പത്ത് സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കോട്ടപ്പുറം സിഗ്നലിന് സമീപം ടയർ കടക്ക് പരിസരത്തായിരുന്നു സംഭവം. പരിക്ക് പറ്റിയ സുബ്രഹ്മണ്യനെ മെഡിക്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Leave A Comment