മാള വടമയിൽ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
മാള: വടമയിൽ വാഹനപകടം.നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ പിക്കപ്പ് വാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വടമ സ്കൂളിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മാള പള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് ആണ് മരിച്ചത്.
ചാലക്കുടി കോട്ടാറ്റ് ഭാഗത്തു നിന്നും മാള ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുമറിയുകയായിരുന്നു.
ഉടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ചു. ഈ സമയം മാള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു.പുലർച്ചെ ആയതിനാൽ മറിഞ്ഞു കിടന്നിരുന്ന വാഹനം ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കെഎസ്ഇബി ജീവനക്കാർ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ബൈക്കുകാരനെ കെഎസ്ഇബി ജീവനക്കാർ ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇയാളെ മാളയിലെ സ്വകാര്യ ആശുപ്പത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment