ഇരുചക്രവാഹനം ബസ്സിനടിയിൽ പെട്ട് മാള സ്വദേശിക്ക് ദാരുണാന്ത്യം
ചാലക്കുടി: ചാലക്കുടി കൊട്ടാറ്റ് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം.
മാള അണ്ണല്ലൂർ തോട്ടത്തിൽ വീട്ടിൽ ദേവസ്സികുട്ടി മകൻ ജോൺസൺ (70) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 4 മണി കഴിഞ്ഞ് കോട്ടാറ്റിൽ വച്ച് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന ജോൺസൺ തൊട്ട് മുൻപിലുണ്ടായിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി എതിർദിശയിൽ കാറിനെ മറികടന്നു വന്ന ബസ്സിനടിയിലേക്ക് പോവുകയായിരുന്നു.
അപകടത്തെ തുടർന്ന് ജോൺസൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ഗവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം സംസ്ക്കാരം നാളെ പഴൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തെരിയിൽ നടക്കും.
മരിച്ച ജോൺസൺ ചാലക്കുടിയിൽ സെൻ്റ് പോൾസ് പാരലൽ കോളേജ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.
Leave A Comment