ദേശീയം

ട്വിറ്റർ ബയോ വീണ്ടും തിരുത്തി രാഹുൽ ​ഗാന്ധി; ഇനി മെമ്പർ ഓഫ് പാർലമെന്റ്

ന്യൂഡെല്‍ഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത ഒഴിവാക്കിക്കൊണ്ട് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ട്വിറ്റർ ബയോ വീണ്ടും തിരുത്തി രാഹുൽ. അയോഗ്യനായ എം.പി എന്ന് നേരത്തെ അപ്ഡേറ്റ് ചെയ്തിരുന്ന ട്വിറ്റർ ബയോ ലോക്സഭാംഗം എന്ന് തിരുത്തിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി.

 പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ അക്കൗണ്ടിലെ ബയോ സെക്ഷനിൽ “മെമ്പർ ഓഫ് പാർലമെന്റ്” എന്നതിന് പകരം “യോഗ്യതയില്ലാത്ത എംപി” എന്ന് ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും തിരുത്തിയിരിക്കുന്നത്.

Leave A Comment