ദേശീയം

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഒക്ടോബര്‍ 27 ന് വിഴുപ്പുറത്ത്‌

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 ന് വിഴുപ്പുറത്താണ് സമ്മേളനം.

പാര്‍ട്ടി നയം സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും മണ്ണിന്റെ മകനെ തമിഴ് ജനത ആനുഗ്രഹിക്കണമെന്നും വിജയ് പറഞ്ഞു. നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിലെ സാമൂഹ്യ  ജനകീയ വിഷയങ്ങളിലെല്ലാം ഇടപെട്ടു പ്രവര്‍ത്തിക്കുകയാണ് വിജയുടെ തമിഴക വെട്രി കഴകം.

2026 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave A Comment