വിപിന് വേണം കരുണയുള്ളവരുടെ സഹായം
പുത്തൻചിറ: കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുത്തൻചിറ വെള്ളൂർ തുലാക്കാട്ടും പ്പിള്ളി നാരായണൻ മകൻ 34വയസുള്ള വിപിനാണ് സുമനസുകളുടെ സഹായം തേടുന്നത്. ഗുരുതരമായ കരൾ രോഗം ബാധിച്ച് രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് ഈ നിർധന യുവാവ്. ശിവരഞ്ജിനിയാണ് ഭാര്യ. ഇവർക്ക് ഒന്നര വയസ്സുള്ള മകനാണ് ഉള്ളത്. എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കുമായി 50 ലക്ഷം രൂപ ചിലവ് വരും. ഈ പണം കണ്ടെത്തുന്നതിനായി വിപുലമായ ജനകീയ സംഘാടകസമിതിയുടെ നേതൃത്വത്തിൽ ചെയർമാനായി മുരളി മഠത്തിപറമ്പിൽ, കൺവീനറായി വാർഡ് മെമ്പർ ശൈലജ സന്തോഷ്, ട്രഷറർ ടി. വൈ. ഉബൈദും, രക്ഷാധികാരികൾ ആയി ബെന്നി ബഹനാൻ എംപി,
അഡ്വക്കേറ്റ് വി. ആർ സുനിൽകുമാർ എംഎൽഎ ഉൾപ്പെടെയുള്ള വിപിൻ സഹായനിധി ആരംഭിച്ചിട്ടുണ്ട്.
സുമനസുകൾക്ക് -
ഫെഡറൽ ബാങ്ക് മാള ബ്രാഞ്ച് ,
അക്കൗണ്ട് നമ്പർ - 1 4 3 3 0 1 0 0 1 9 5 8 7 9
ഐ എഫ് സി കോഡ്
FDRL000 1 4 3 3 എന്ന വിലാസത്തിൽ സഹായം അയക്കാവുന്നതാണ്.
Leave A Comment