വെള്ളൂർ സൗജന്യ വൈദ്യുതി കണക്ഷൻ ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗം ഡിസംബർ 7 ന്
പുത്തൻചിറ: പുത്തൻചിറ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ സൗജന്യ വൈദ്യുതി കണക്ഷനുള്ള കർഷകരുടെ വാർഡ് 1,11,12,13,14,15ൽ ഉൾപ്പെടുന്ന വെള്ളൂർ സൗജന്യ വൈദ്യുതി കണക്ഷൻ ഗ്രൂപ്പ് (രജി. നമ്പർ TSR/TC/751/2022) ന്റെ വാർഷിക പൊതുയോഗം 2024 ഡിസംബർ 7ശനിയാഴ്ച രാവിലെ 10മണിക്ക് പുത്തൻചിറ ഗ്രാമപഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ആയതിനാൽ മേൽ പറഞ്ഞ വാർഡുകളിൽപ്പെട്ട കാർഷിക സൗജന്യ വൈദ്യുതി ഉപഭോക്താക്കൾ തുടർന്നും ഈ ആനുകൂല്യം നിലനിർത്തുന്നതിന് വേണ്ടി അവരുടെ ആധാർകാർഡ് കോപ്പി, കൺസ്യുമർ കാർഡ് കോപ്പി, 2024-25 വർഷത്തെ ഭൂമിയുടെ കരം അടച്ച രസീത് എന്നിവ സഹിതം എത്തേണ്ടതാണ്. പുതുതായി കാർഷിക സൗജന്യ വൈദ്യുതി കണക്ഷൻ എടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ രേഖകൾക്ക് പുറമെ ഇതുവരെയുള്ള ഇലക്ട്രിക്കൽ ബില്ല് അടച്ച ക്ലീയറൻസ് സർട്ടിഫിക്കറ്റ് കൂടി സമപ്പിക്കേണ്ടതാണ് എന്ന് പുത്തൻചിറ കൃഷി ഓഫിസർ അറിയിച്ചു.
Leave A Comment