രാഷ്ട്രീയം

കൊലപ്പെടുത്താന്‍ നിരവധി ശ്രമങ്ങളുണ്ടായി, രക്ഷപ്പെട്ടത് ആയുസിന്‍റെ നീളം കൊണ്ട്

കണ്ണൂര്‍: കൊലപ്പെടുത്താന്‍ സിപിഎം വാടക കൊലയാളികളെ അയച്ചിട്ടുണ്ടെന്ന ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡനന്‍റ് കെ.സുധാകരന്‍. തന്നെ കൊല്ലാന്‍ സിപിഎം ആളെ അയച്ചിട്ടുണ്ടെന്ന കാര്യം തനിക്കറിയാമെന്ന് സുധാകരന്‍ പറഞ്ഞു.

കൂത്തുപറമ്പില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താന്‍ ചായ കുടിക്കാന്‍ കയറുമെന്ന് പ്രതീക്ഷിച്ച വീടിന് സമീപമുള്ള കല്ലുവെട്ട് കുഴിയില്‍ കൊലപ്പെടുത്താന്‍ ആളുകള്‍ പതിയിരുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ആയുസിന്‍റെ നീളം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. അത്തരത്തില്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ മറികടന്നാണ് ഇവിടെവരെ എത്തിയത്.

തന്‍റെ ജീവനെടുക്കാന്‍ അവര് വിചാരിച്ചാല്‍ സാധിക്കില്ല. താന്‍ ദൈവവിശ്വാസിയാണ്, അതിന് ദൈവം വിചാരിക്കണമെന്നും സുധാകരന്‍ പ്രതികരിച്ചു.

ശക്തിധരന്‍ ഇപ്പോഴെങ്കിലും ഇത് വെളിപ്പെടുത്തിയത് നന്നായി. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും തനിക്കില്ല.

നീതിബോധം ഉള്ളവരില്‍നിന്നല്ലേ നീതി പ്രതീക്ഷിക്കേണ്ടതുള്ളൂ. പിണറായി വിജയനോട് വേദം ഓതിയിട്ടൊന്നും കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave A Comment