രാഷ്ട്രീയം

തോമസ്ചാഴിക്കാടനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം; കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കോട്ടയം: പാലായിലെ നവകേരള സദസ് വേദിയില്‍ തോമസ് ചാഴിക്കാടനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ചാഴിക്കാടനെ പാര്‍ട്ടി സംരക്ഷിക്കേണ്ടതായിരുന്നെന്നും കെ.എം.മാണി ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്ന നടപടി ഉണ്ടാകുമായിരുന്നെന്നും ഉന്നതാധികാര സമിതി അംഗം പി.എം.മാത്യു തുറന്നടിച്ചു. ജോസ് കെ മാണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയിട്ടും മൗനം തുടരാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനം.

അണികളുടെ പൊതുവികാരം എന്ന നിലയിലാണ് പി.എം.മാത്യു ഈ തുറന്നു പറച്ചില്‍ നടത്തിയത്. റബര്‍ വിഷയം ഉയര്‍ത്തിയ ചാഴിക്കാടനെ തന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചിട്ടും മറുപടി പറയാന്‍ കഴിയാതെ പോയത് നേതാവെന്ന നിലയില്‍ ജോസ് കെ മാണിയുടെ പരാജയമെന്നാണ് കെ.എം.മാണിയുടെ മുന്‍ വിശ്വസ്തന്‍റെ വിലയിരുത്തല്‍.പാലായിലേറ്റ അപമാനം പാര്‍ട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായിപ്പോയെന്നും ഇരുപതം​ഗ ഉന്നതാധികാര സമിതിയിലെ മുതിര്‍ന്ന നേതാവ് തുറന്നടിച്ചു.

Leave A Comment