പി.വി അൻവർ റിമാൻഡിൽ
മലപ്പുറം: പാതിരാത്രി നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പി.വി അൻവർ എംഎല്‍എ ജയിലിലേക്ക്. നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ എംഎല്‍എയെ റിമാൻഡ് ചെയ്തു.
ഇന്നലെ രാത്രി 9:45-ഓടെയാണ് നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എംഎല്‍എയെ ഒതായിയിലെ വസതിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അന്‍വർ. ഭരണകൂട ഭീകരതയ്ക്കും ഭരണകൂട വര്‍ഗ്ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്ന് റിമാന്‍ഡ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പി.വി അന്‍വര്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.
Leave A Comment