രാഷ്ട്രീയം

ക​ള്ള​ൻ വി​ജ​യ​ൻ വി​വാ​ദം; എ​ല്ലാം തു​റ​ന്നു​പ​റ​ഞ്ഞ് എം. ​സ്വ​രാ​ജ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പി​ലെ ക​ള്ള​ൻ വി​ജ​യ​ൻ ഫീ​ച്ച​ർ വി​വാ​ദ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എം.​സ്വ​രാ​ജ്. ഫീ​ച്ച​ർ വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പ് ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​തി​രു​ന്ന​തെ​ന്ന് സ്വ​രാ​ജ് പാ​ർ​ട്ടിയോഗത്തിൽ വ്യ​ക്ത​മാ​ക്കി.

ആ​ർ. അ​ജ​യ​നെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി​യ ന​ട​പ​ടി ശ​രി​വെ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ചി​ത​മാ​യി​രു​ന്നെ​ന്നും വി​ല​യി​രു​ത്തി. ഒ​ന്നാം പേ​ജി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ലേ​ഖ​ന​വും അ​വ​സാ​ന പേ​ജി​ൽ ക​ള്ള​ൻ വി​ജ​യ​ൻ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ഫീ​ച്ച​റും വ​രു​ന്ന​ത് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ​ക്കും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കും.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തെ​ന്നും റെ​സി​ഡ​ന്‍റ് എ​ഡി​റ്റ​ര്‍​കൂ​ടി​യാ​യ സ്വ​രാ​ജ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് കേ​വ​ലം സാ​ങ്കേ​തി​ക ത​ട​സം മൂ​ല​മാ​ണ് വാ​രാ​ന്ത​പ്പ​തി​പ്പ് വൈ​കി​യ​തെ​ന്നും അ​ജ​യ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു സ്വ​രാ​ജ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സ്വ​രാ​ജ് ഈ ​നി​ല​പാ​ട് തി​രു​ത്തു​ക​യാ​യി​രു​ന്നു.

Leave A Comment