ദേശീയം

പാ​റ്റ​ക​ൾ നാ​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി ‌തെ​രു​വി​ലി​റ​ങ്ങും; സ​മ​രം പ്ര​ഖ്യാ​പി​ച്ച് സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​ത്രി​ക്ര​മ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി നാ​ളെ രാ​ജ്യ​വ്യാ​പ​ക സ​മ​രം പ്ര​ഖ്യാ​പി​ച്ച് സി​ജെ​പി. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സി​ജെ​പി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സി​ജെ​പി നി​ർ​ദേ​ശം.

പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ​മ​രം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ സ​മ​ര​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

‌ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കൂ എ​ന്നും ജെ.​പി. ന​ദ്ദ​യു​ടെ ഓ​ഫീ​സി​ലോ വ​സ​തി​യി​ലോ ച​ർ​ച്ച ന​ട​ത്താ​മെ​ന്നും ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ‌എ​ന്നാ​ൽ ജ​ന്ത​ർ മ​ന്ദ​റി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​ണ് സി​ജെ​പി​യു​ടെ നി​ല​പാ​ട്.

Leave A Comment