ആലീസ് ഷിബു; ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേര്‍സണ്‍
ചാലക്കുടി: ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേര്‍സണായി ആലീസ് ഷിബു തെരഞ്ഞെടുക്കപ്പെട്ടു. .കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലെ ഭൂരിപക്ഷ തീരുമാന പ്രകാരമാണ് ആലീസ് ഷിബുവിനെ വൈസ് ചെയര്‍പേര്‍സണായി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ്ന് 28 വോട്ടും, എൽ ഡി എഫ് 8 വോട്ടും ലഭിച്ചു.എ ഗ്രൂപ്പിലെ സിന്ധു ലോജു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ധാരണ പ്രകാരം രാജി വെച്ചത്തിനെ തുടര്‍ന്നാണ് പുതിയ വൈസ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടി വന്നത്.എ ഗ്രൂപ്പ് തന്നെ സ്ഥാനം വേണമെന്ന് ആവശ്യപ്പെടുകയും സൂസി സുനിയെ വൈസ് ചെയര്‍പേഴ്‌സണ്‍ ആകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു .പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനം ഡിസിസിയെ അറിയിച്ചതിനെ തുടർന്ന് ഡിസിസിയില്‍ നിന്ന് വിപ്പും നൽകിയിരുന്നു. ആലീസ് ഷിബുവിൻ്റെ പേര് വി.ഒ. പൈലപ്പൻ നിർദ്ദേശിക്കുകയും, നിത പോൾ പിന്താങ്ങുകയും ചെയ്തു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ബിജി സദാന നെ ഷൈജ സുനിൽ പിന്തുണക്കുകയും ചെയ്തതു.ബി ജെ പി സ്വതന്ത്രനായിരുന്ന വത്സൻ ചമ്പക്കര കോൺഗ്രസിൽ ചേർന്നതോടെ യു ഡി എഫ് 28 ,എൽ ഡി എഫിന് മൂന്ന് സ്വതന്ത്രൻമാർ അടക്കം 8 ആണും കക്ഷി നില. ചാലക്കുടി ഡിഎഫ്ഒ വരണാധികാരിയും ആയിരുന്നു.
Leave A Comment