ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; CPMന് പിന്തുണ നൽകിയ ലീഗ് സ്വതന്ത്രൻ രാജിവെച്ചു
വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി സിപിഎമ്മിന്റെ പ്രസിഡൻ്റ് സ്ഥാനാർഥിക്ക് വോട്ടുചെയ്ത ലീഗ് സ്വതന്ത്രൻ ജാഫർ രാജിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലത്തി ജാഫർ രാജിക്കത്ത് നൽകി
മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം യൂത്ത് ലീഗ് പ്രാദേശിക ഭാരവാഹിയായ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
എൽഡിഎഫിനും യുഡിഎഫിനും ഏഴുവീതമായിരുന്നു അംഗബലം. ജാഫറിന്റെ വോട്ട് ലഭിച്ചതോടെ സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. നഫീസ എട്ട് വോട്ടുനേടി പ്രസിഡൻറായി.
34 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജാഫർ തളി ഡിവിഷനിൽനിന്ന് വിജയിച്ചത്.
Leave A Comment