മൂന്നിൽ രണ്ടിടത്തും UDF; സിറ്റിങ് സീറ്റിലടക്കം കനത്തതിരിച്ചടി നേരിട്ട് LDF
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് യുഡിഎഫും ഒരു വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്തും മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിഴിഞ്ഞത്തെ സിറ്റിങ് സീറ്റ് നഷ്ടമായത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.
വിഴിഞ്ഞം വാര്‍ഡില്‍ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ എച്ച് സുധീര്‍ഖാന്‍ വിജയിച്ചത്. കെ എച്ച് സുധീര്‍ഖാന്‍ 2902 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നൗഷാദ് 2819 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു 2437 വോട്ടുകളും നേടി.
ഈ വിജയത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. 2015ല്‍ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയാണ്. സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്ന ബിജെപിയുടെ പ്രതീക്ഷകളും ഈ ഫലത്തോടെ അസ്തമിച്ചു.
Leave A Comment