വെള്ളാങ്ങല്ലൂരിൽ സുലേഖ, മാളയിൽ രാധാകൃഷ്ണൻ ; തദ്ദേശഅധ്യക്ഷന്മാർ പ്രതിജ്ഞ ചെയ്തു
മാള: തദ്ദേശസ്ഥാപന അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാള, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ വോട്ടെടുപ്പ് നടന്നു. എവിടെയും അട്ടിമറിശ്രമങ്ങളൊന്നും ഉണ്ടായില്ല. മാള ബ്ലോക്കിൽ കോൺഗ്രസിലെ സുഭാഷിണിയും വെള്ളാങ്ങല്ലൂരിൽ എൽ ഡി എഫിലെ വത്സല ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
മാള ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി കെ രാധാകൃഷ്ണനാണ് പ്രസിഡന്റ്. എതിർസ്ഥാനാർഥിയായ ജോഷി കാഞ്ഞൂത്തറയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് പി കെ രാധാകൃഷ്ണൻ മാളയിൽ പ്രസിഡന്റ് ആയത്. നാല് അംഗങ്ങളുള്ള ബിജെപി വിട്ടുനിന്നു.
അന്നമനടയിൽ കോൺഗ്രസിലെ സുനിത സജീവൻ പ്രസിഡന്റ് ആയി. എതിർ സ്ഥാനാർഥി എൽഡിഎഫിലെ പ്രസീദ മുരളിക്ക് 6 വോട്ടുകൾ ലഭിച്ചു. സിപിഐ അംഗം മറ്റൊരു കോൺഗ്രസ് അംഗത്തെ ഇവിടെ നാമനിർദേശം ചെയ്തത് അമ്പരപ്പുളവാക്കി. എന്നാൽ നിർദേശം കോൺഗ്രസ് അംഗം തള്ളുകയായിരുന്നു.
പൊയ്യയിൽ കോൺഗ്രസ് യുവനേതാവ് ഔസെപ്പച്ചൻ ജോസ് ആണ് പ്രസിഡന്റ് ആയി അവരോധിതനായത്. കൂഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിൽവി സേവിയർ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. പുത്തൻചിറയിൽ സിപിഎമ്മിലെ വി എൻ രാജേഷാണ് പ്രസിഡന്റ്.
വെള്ളാങ്ങല്ലൂരിൽ കോൺഗ്രസിലെ സുലേഖ അബ്ദുള്ളക്കുട്ടിക്കാണ് പ്രസിഡന്റ് പദവിയിലേക്കുള്ള നിയോഗം. കൊടകരയിൽ യു ഡി എഫ് സ്വതന്ത്രൻ ജോയ് നെല്ലിശേരി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു.
Leave A Comment