സാഹിത്യ അക്കാദമിക്കൊരു പൂമരം: പദ്ധതിയില്‍ പങ്കാളികളായി സാക്ഷി കലാ സാഹിത്യ സംഘടന

തൃശൂര്‍: സാഹിത്യ അക്കാദമിക്കൊരു പൂമരം എന്ന കാമ്പയിനിലൂടെ സാക്ഷി എന്ന കലാ സാഹിത്യ സംഘടന കേരള സാഹിത്യ അക്കാദമിയില്‍ പുതുവത്സരത്തിൽ ഒരു പൂന്തോട്ട നിര്‍മ്മാണത്തില്‍ പങ്കാളികളായി. 

മലയാള സാഹിത്യ ലോകത്തിന്റെ മുഖമായ കേരള സാഹിത്യ അക്കാദമിയുടെ കവാടവും ചുറ്റുപാടും മനോഹരമായിരിക്കണം എന്ന സാക്ഷിയുടെ ചിന്തകളാണ് സാഹിത്യ അക്കാദമിയുടെ മുഖം മിനുക്കിയത്.

ഇന്റർ നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സാഹിത്യ അക്കാദമി അങ്കണത്തിൽ ഒരുങ്ങുന്ന ഈ അവസരത്തിലാണ്  സാക്ഷിയും ഇതില്സ‍ ഭാഗഭാക്കായത്. 
സാക്ഷിയുടെ ജനറൽ സെക്രട്ടറി അനസ്ബി, , സരിത, ഷൈലജ സീന, ബാബുരാജ്, എളവൂർ വിജയൻ, രാമവാര്യർ, ഭട്ടതിരി, ശോഭന, ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി.

കേരള സർക്കാർ എഴുത്തച്ഛൻ പുരസ്കാര ജേതാവ്   ഡോ.എസ്.കെ വസന്തൻ  നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ,സെക്രട്ടറി അബൂബക്കർ ,മഹാകവി വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥ് വളളത്തോൾ, സാമൂഹ്യ പ്രവർത്തകൻ കരിം പന്നിത്തടം തുടങ്ങി ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.

Leave A Comment