കന്നഡ സാഹിത്യകാരി ആശ രഘു മരിച്ച നിലയിൽ
ബംഗളൂരു: കന്നഡ സാഹിത്യകാരി ആശ രഘു (46)വിനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച മല്ലേശ്വരത്തെ വസതിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. ആശ രഘുവിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാഹിത്യകാരിയായ ആശ രഘു, കന്നഡ ടെലിവിഷൻ സീരിയലുകൾക്ക് സംഭാഷണങ്ങളും എഴുതിയിരുന്നു. ഇവർക്ക് ഒരു മകളുണ്ട്. മരണത്തിൽ കന്നഡ എഴുത്തുകാരുടെയും പ്രസാധകരുടെയും സംഘടന അനുശോചിച്ചു.
Leave A Comment