സാഭിമാനം സൗരദൗത്യം; ആദിത്യ -എൽ വൺ ലക്ഷ്യസ്ഥാ നത്തെത്തിയിരിക്കുന്നു...
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ-എൽവൺ ശനിയാഴ്‌ച നിശ്ചിത ഭ്രമണപഥത്തിലെത്തി. 126 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് ഒന്നാം ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്.
വിജയവാർത്ത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മറ്റൊരു നാഴിക ക്കല്ല് സൃഷ്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞൻമാരുടെ അർപ്പണ ബോധത്തിന്റെ ഫലമാണ് ഇത്. അതുല്യനേട്ടത്തിൽ രാജ്യത്തിനൊപ്പം താ നും ആഹ്ളാദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൗത്യം വിജയിച്ചതോടെ ഒന്നാം ലഗ്രാഞ്ച് പോയിൻ്റിൽ ഉപഗ്രഹമെത്തിക്കു ന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്‌ആർഒ മാറി.
15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ- എൽ വൺ ലഗ്രാഞ്ചി പോയി ന്റ ഒന്നിലെത്തിയത്. കഴിഞ്ഞവർഷം സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോ ട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ആദിത്യ എൽ
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങൾ അഥവാ പേലോഡുക ൾ അടങ്ങുന്നതാണ് ആദിത്യ എൽ വൺ പേടകം. എല്ലാ ഉപകരണങ്ങളും ഇ ന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്.
ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെ ക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ചി - ഒന്നിൻ്റെ പ്രത്യേകതകളെക്കുറി ച്ചും പഠിക്കും എല്ലാ ഉപകരണങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. അഞ്ച് വർഷവും രണ്ടു മാസവുമാണ് ദൗത്യകാലാവധി.
Leave A Comment