sports

തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോൽവി; മോഹന്‍ ബഗാന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി. സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാന്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു.

28-ാം മിനിറ്റില്‍ ജെയ്മി മക്ലാരനിലൂടെ ബഗാന്‍ ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ ലിസ്റ്റണ്‍ കൊളാസോ ബോക്‌സിലേക്ക് നീട്ടിയ പന്ത് പിടിച്ചെടുത്ത മക്ലാരന്‍ വലകുലുക്കി.40-ാം മിനിറ്റില്‍ മക്ലാരനിലൂടെ ബഗാന്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ജേസണ്‍ കമ്മിങ്‌സിന്റെ അസിസ്റ്റിലാണ് താരം മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. അതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലായി.

ആദ്യ പകുതിയില്‍ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് പിന്നിലായി. 66-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബഗാനായി മൂന്നാം ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് പരാജയത്തോടെ മടങ്ങി. 21 മത്സരങ്ങളില്‍ നിന്ന് 49 പോയന്റുമായി ബഗാന്‍ പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സ് എട്ടാമതും. 

Leave A Comment