ക്രൈം

ഊന്നുകൽ ശാന്ത കൊലപാതകക്കേസ് മുഖ്യപ്രതി പിടിയിൽ

എറണാകുളം: കോതമംഗലം ഊന്നുകൽ ശാന്തയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതി രാജേഷ് പിടിയിൽ. ഇത്രയും ദിവസം മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുകയായിരുന്നു പ്രതി. എറണാകുളത്ത് നിന്നുമാണ് രാജേഷ് പിടിയിലായത്. ബെംഗളുരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.കുറുപ്പംപടി പൊലീസാണ് പിടികൂടിയത്.

ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും, സിസിടിവി ദ്യശ്യങ്ങളും കേസിൽ നിർണായകമായി. ഒളിവിൽ ഉള്ള രാജേഷിന്റെ കാറും മോഷണം പോയ സ്വർണഭാരണങ്ങളും പൊലീസ് കണ്ടെടുത്തു. ഈ മാസം 18നാണ് പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ശാന്ത, ആശുപത്രിയിലേക്ക് എന്നു പറഞ്ഞ വീട്ടിൽനിന്നിറങ്ങിയത്. അന്നുതന്നെ കൊലപാതകം നടന്നു എന്നാണ് ശാസ്ത്രീയ വിശകലനങ്ങൾക്കൊടുവിൽ അന്വേഷണ സംഘത്തിന്റെ നിഗമനം.

Leave A Comment