ക്രൈം

കയ്പമംഗലത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് കുത്തേറ്റു

കയ്പമംഗലം: കൂരിക്കുഴിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. രണ്ട് പേർക്ക് കുത്തേറ്റു. കൂരിക്കുഴി പതിനെട്ട്മുറി സ്വദേശികളായ പുതിയവീട്ടിൽ ബിലാൽ (29), വലിയകത്ത് സിംസാം (32) എന്നിവർക്കാണ് കുത്തേറ്റത്. 

സാരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. യുവാക്കൾ തമ്മിൽ നേരത്തെ ഉണ്ടായിരുന്ന തർക്കം പറഞ്ഞു തീർക്കുന്നതിനിടെയാണ് കത്തിക്കുത്ത് ഉണ്ടായതെന്ന് പറയുന്നു.  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Comment