ഒന്നേകാൽ കിലോഗ്രാം ഗഞ്ചാവുമായി രണ്ട് പ്രതികൾ അറസ്റ്റിൽ
കൊടകര: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഒന്നേകാൽ കിലോഗ്രാം തൂക്കം വരുന്ന ഗഞ്ചാവുമായി രണ്ട് പ്രതികളെ കൊടകരയിൽ നിന്നും അറസ്റ്റ് ചെയ്തു. കൊടകര തേശ്ശേരി സ്വദേശി കാരയിൽ വീട്ടിൽ യദുപ്രകാശ് (29), പറപ്പൂക്കര മുത്രത്തിക്കര സ്വദേശി മണപ്പുള്ളി വീട്ടിൽ വിജയ് (26) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് കേസെടുത്തു.
കൊടകര വല്ലപ്പാടി ചെങ്ങിനിയാടൻ വീട്ടിൽ എബിന്റെ വീട്ടിൽ വെച്ച് മറ്റു പ്രതികളുമായി ചേർന്ന് ഒന്നേകാൽ കിലോഗ്രാം ഗഞ്ചാവ് വില്പനക്കായി പാക്ക് ചെയ്യുന്ന സമയത്താണ് പ്രതികളെ പിടി കൂടിയത്
വിജയ് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും, ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Leave A Comment