കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകന്‍
കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെ കലൂരിലെ കടയില്‍ എത്തിയാണ് മകന്‍ ഗ്രേസിയെ കുത്തിയത്.
ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലൂരിലെ കടയിൽ വച്ച് മകനും ഗ്രേസിയുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.
ഇതിനിടെ പ്രകോപിതനായ മകൻ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തുകയായിരുന്നു. ഇയാൾ ലഹരിയായിരുന്നുവെന്നാണ് വിവരം.
കൃത്യത്തിന് ശേഷം ഓടിപ്പോയ ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ശരീരത്തില്‍ മൂന്നുതവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.
Leave A Comment