ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു : ബസ് കണ്ടക്ടർ അറസ്റ്റിൽ
കൊടുങ്ങല്ലൂര്‍: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. അഴീക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷാജി എന്ന ബസ്സിലെ കണ്ടക്ടർ മുള്ളൻബസാർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ 35 വയസ്സുള്ള അച്ചു എന്ന അനീഷിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ ബൈജു, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഹബീബ്, സി.പി.ഒ മനോജ് എന്നിവർ ചേർന്ന് ഇന്ന് പിടികൂടിയത്.
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Leave A Comment