ക്രൈം

കഞ്ചാവ് കൈവശം വെച്ചു: ചാലക്കുടിയിൽ യുവാവ് അറസ്റ്റിൽ

ചാലക്കുടി : കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോടശേരി നായരങ്ങാടി സ്വദേശി വിതയത്തിൽ ഗ്ലാഡ്സനെയാണ് ചാലക്കുടി എക്സൈസ് ഇൻസ്‌പെക്ടർ ബിജുദാസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 45 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫിസർ സതീഷ് കുമാർ, ജൂനിയർ പ്രിവന്റീവ് ഓഫീസർ കൃഷ്ണപ്രസാദ്, ചന്ദ്രൻ, ബെന്നി തുടങ്ങിയവർ ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Leave A Comment