ക്രൈം

ബസ് യാത്രക്കാരിയുടെ മൂന്നരപ്പവന്റെ മാല മോഷ്ടിച്ചു; സഹോദരിമാര്‍ അറസ്റ്റില്‍

കൊല്ലം: ബസില്‍ നിന്ന് മാലമോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ സഹോദരിമാരെ ഈസ്റ്റ് പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗര്‍ സ്വദേശികളായ മാരി (30), കാവ്യ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ആശ്രാമം-ദളവാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ലക്ഷ്മിക്കുട്ടിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്.

ബസ് ശങ്കേഴ്സ് ജങ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഉടന്‍തന്നെ ലക്ഷ്മിക്കുട്ടി മറ്റ് യാത്രക്കാരെ വിവരമറിയിച്ചു. ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി.

Leave A Comment