ചാവക്കാട് മിന്നല്‍ചുഴലി; മരങ്ങള്‍ കടപുഴകി, വീടുകള്‍ക്കും നാശനഷ്ടം
ചാവക്കാട് മിന്നല്‍ചുഴലി. ചാവക്കാട് തിരുവത്ര മേഖലയിലാണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും നാശനഷ്ടം. ഇന്നലെയും അതിശക്തമായ മഴയിലും മിന്നല്‍ ചുഴലിയിലും തൃശൂരിൽ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി മരങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് മുകളിലെ ഷീറ്റുകള്‍ ചുഴലിയില്‍ പറന്നുപോയി. മേഖലയില്‍ വന്‍ കൃഷിനാശവുമുണ്ടായിരുന്നു.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കരപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 11.56 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.
Leave A Comment