ജില്ലാ വാർത്ത

തലപ്പാടിയിൽ കർണാടക ബസ് അപകടത്തിൽപ്പെട്ടു; ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി; 5 മരണം

കാസർകോഡ്-കർണാടക അതിർത്തിയായ തലപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച്പേർ മരിച്ചു. അമിത വേഗതയിൽ എത്തിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നു. അപകടത്തിൽ അഞ്ചുപേർ മരിച്ചതായാണ് റിപ്പോർട്ട്.

മരിച്ചവരിൽ മലയാളികളില്ല എന്നും വിവരമുണ്ട്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ബസിന്റെ ബ്രേക്ക് പോയതായാണ് അപകട കാരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരി​ക്കുണ്ട്. മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികളും ഒരാൾ തലപ്പാടി സ്വദേശിയുമാണ്.കാസർകോഡ് നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്നു ബസ്.

Leave A Comment