ജില്ലാ വാർത്ത

കൊച്ചിയിൽ വീടിന് തീപിടിച്ച്‌ വീട്ടമ്മ മരിച്ചു

കൊച്ചി: വീടിന് തീപിടിച്ച്‌ സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് അറ്റ്‌ലാന്റിസ് ജംഗ്‌ഷന് സമീപമുള്ള വീട്ടില്‍ പുഷ്പവല്ലി (57)യാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.വീടിന് തീപിടിച്ചപ്പോള്‍ പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടരുന്നതാണ് കണ്ടതെന്നും അയല്‍വാസി വെളിപ്പെടുത്തി.

Leave A Comment