തൃശ്ശൂർ ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരം ; 8മണിവരെ 7.5% പോളിംഗ്
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ പോളിംഗ് സമാധാനപരം. രാവിലെ എട്ടുമണി വരെ 7.05% ആണ് പോളിംഗ് ശതമാനം. മാളയിൽ 11ആം വാർഡിലെ ഒരു ബൂത്തിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ വൈകുകയാണ്. മതിലകം പഞ്ചായത്തിലെ കളരിപ്പറമ്പ് യുപി സ്കൂളിൽ വോട്ടെടുപ്പ് ആരംഭിച്ച ശേഷം മെഷീൻ തകരാറിലായി ഇപ്പോൾ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്. മതിലകം അൽ നൂർ മദ്രസയിലെ ബൂത്തിലും ഇപ്പൊൾ വോട്ടിങ് മെഷീൻ തകരാറിലായിട്ടുണ്ട്.
കയ്പമംഗലം പഞ്ചായത്തിലെ കൂരികുഴി പഞ്ഞംപള്ളിയും മോക് വോട്ടെടുപ്പിൽ മെഷീൻ തകരാറിലായിരുന്നു ഇത് പരിഹരിച്ചിട്ടുണ്ട്. ശ്രീനാരായപുരം പഞ്ചായത്തിലെ വേക്കോട് ശ്രീസായി വിദ്യാഭവിനിലും മെഷീൻ തകരാറ് ഉണ്ടായിരുന്നു. ഇതും പരിഹരിച്ചിട്ടുണ്ട്. രാവിലെ മുതൽ തന്നെ വോട്ട് ചെയ്യാൻ മിക്ക ബൂത്തുകളിലും തിരക്ക് ഉണ്ട്.
Leave A Comment