ജില്ലാ വാർത്ത

അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

ചാലക്കുടി: അതിരപ്പിള്ളി വെറ്റിലപ്പാറ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി പുഴയിൽ മുങ്ങി മരിച്ചു 

എറണാകുളം ഫോർട്ട്‌ കൊച്ചി സ്വദേശി സുധീർ എന്ന 55 വയസുകാരനാണ് മരണപ്പെട്ടത് 

ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടം. 

സുഹൃത്തുമായി ഇവിടെ എത്തിയ സുധീർ പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങി പോകുകയായിരുന്നു 

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയവർ രക്ഷാ പ്രവർത്തനത്തിന് പുഴയിൽ  തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല 

തുടർന്ന് ചാലക്കുടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിൽ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

Leave A Comment