തൃശ്ശൂർ ജില്ലയിൽ 333 പേർക്ക് കൂടി കോവിഡ്, 1,112 പേർ രോഗമുക്തരായി

തൃശ്ശൂർ: ജില്ലയിൽ 333 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 210 പേരും വീട്ടു നിരീക്ഷണത്തിലുള്ള 4,782 പേരും ചേർന്ന് 5,325 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,112 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,64,436  ആണ്. 6,54,448 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. 

ജില്ലയിൽ തിങ്കളാഴ്ച  സമ്പർക്കം വഴി 329 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ നിലവിൽ 10 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ  ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

4,809 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

Leave A Comment