മെട്രോ രണ്ടാം ഘട്ടം: കലൂരിൽ വൻ ഗതാഗത കുരുക്ക്
കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട നിർമാണം നടക്കുന്നതിനാൽ കലൂരിൽ വൻ ഗതാഗത കുരുക്ക്. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് മെട്രോ പിങ്ക് ലൈനിന്റെ നിർമാണം പുരോഗമിക്കുന്നത്.
അതിനൊപ്പം റോഡ് നവീകരണവും നടക്കുന്നതിനാൽ കലൂർ മുതൽ പാലാരിവട്ടം വരെ കുരുക്കിൽ അമർന്നിരിക്കുകയാണ്. അതേസമയം മെട്രോയുടെ രണ്ടാംഘട്ടത്തിലെ ആദ്യ സ്ട്രെച്ചിന്റെ നിർമാണം ജൂൺ 30 നുള്ളിൽ പൂർത്തിയായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പൈലിംഗ് പ്രവൃത്തികൾ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തിയെങ്കിലും പ്രധാന ഘടനാ നിർമാണ പ്രവൃത്തികളുടെ വേഗക്കുറവാണ് കാലതാമസത്തിന് കാരണം.
സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകൾ.
ഇവയിൽ പാലാരിവട്ടം ജംഗ്ഷൻ മുതൽ പടമുഗൾ വരെയുള്ള ആദ്യ സ്ട്രെച്ചിന്റെ നിർമാണം ജൂൺ 30നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനായിരുന്നു തീരുമാനം.
Leave A Comment