മുനമ്പത്ത് നാടകീയ രംഗങ്ങൾ; പുതിയ സമരപ്പന്തലില്‍ ഒരു വിഭാഗം സമരം ആരംഭിച്ചു
കൊച്ചി: മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലി സമര വേദിയില്‍ തർക്കം. സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് പുതിയ സമരപ്പന്തലില്‍ ഒരു വിഭാഗം സമരം ആരംഭിച്ചു. ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് ഇവരുടെ പ്രഖ്യാപനം.
സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ കെ.രാജനും പി.രാജീവും സമാപനയോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് വിമത പക്ഷം മുദ്രാവാക്യം വിളികളുമായി സമരപ്പന്തൽ വിട്ടിറങ്ങിയത്.
വഖഫ് രജിസ്റ്ററിൽ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. എന്നാൽ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു.
തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ ബിജെപി അനുകൂലികൾ രംഗത്തെത്തുകയായിരുന്നു.
Leave A Comment