കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി
അങ്കമാലി : കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. കറുകുറ്റി പാദുവാപുരം കല്ലറ ചുള്ളി വീട്ടിൽ പത്രോസ് ജോയിയുടെ രണ്ടര വയസ്സുള്ള പശുവാണ് മാലിന്യക്കുഴിയിൽ വീണത്.
വിവരമറിയിച്ചതിനെ തുടർന്ന് അങ്കമാലിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കഠിനശ്രമം നടത്തിയിട്ടും പശുവിനെ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല. പിന്നീട് ജെ.സി.ബി. കൊണ്ടുവന്ന് മണ്ണുനീക്കി വഴിയുണ്ടാക്കി വലിയ പരിക്കുകളില്ലാതെ പശുവിനെ കരയ്ക്കുകയറ്റി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം. അബ്ദുൾ നസീറിന്റെ നേതൃത്വത്തിൽ പി.ആർ. സജേഷ്, എൽ. ഗിരീഷ്, എം.എസ്. സൂരജ്, ആർ. രഞ്ജിത്കുമാർ, കെ.എച്ച്. അഖിൽ ദാസ്, ടി.ഡി. ദീപു എന്നിവർ പങ്കെടുത്തു.
Leave A Comment