ജില്ലാ വാർത്ത

ചാര്‍ജിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിച്ചു, വീടിന്റെ ഒന്നാംനില കത്തി നശിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന്‍ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു.

മുറിക്കകത്ത് എ.സി. ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍ വെച്ചിരുന്ന മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

Leave A Comment