പടക്കം കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു
തൃശൂർ: ദേശീയപാതയിൽ നടത്തറയിൽ പടക്കം കയറ്റിവന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. കോയമ്പത്തൂരിൽ നിന്നും നടത്തറയിലേക്ക് പടക്കം കയറ്റിവന്ന ലോറിക്കാണ് അപകടമുണ്ടായത്.
ഡ്രൈവറായ പുത്തൂർ സ്വദേശി അനൂജിന് തീപിടുത്തത്തിൽ നിസ്സാര പരിക്കേറ്റു.ലോറിയിലുണ്ടായിരുന്ന പടക്കം മുഴുവനായും കത്തി നശിച്ചു. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ തൃശ്ശൂരിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.
ദേശീയപാതയിൽ ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത് എങ്കിലും, മറ്റ് വലിയ അപകടങ്ങളോ മറ്റ് വാഹനങ്ങൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല. നിസ്സാരമായി പരിക്കേറ്റ ഡ്രൈവർ അനൂജിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave A Comment