സർക്കാർ ജീവനക്കാരുടെ പെൻഷൻ, ഡിഎ കുടിശിക ഈ വർഷം നൽകില്ല
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ഡിഎ കുടിശികയുടെയും പെൻഷൻ കുടിശികയുടെയും മൂന്നാം ഗഡു ഈ വർഷം അനുവദിക്കില്ല. ധനവകുപ്പ് ഉത്തരവിലൂടെ ഇക്കാര്യം വ്യക്തമാക്കി.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ അടുത്ത സാന്പത്തിക വർഷം കുടിശിക വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. കുടിശിഖയുടെ ആദ്യ രണ്ടു ഗഡുക്കൾ നേരത്തെ വിതരണം ചെയ്തിരുന്നു. മൂന്നാം ഗഡു നടപ്പു സാമ്പത്തികവർഷത്തിലും നാലാം ഗഡു 2023-24 സാമ്പത്തികവർഷവും നൽകുമെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ സാമ്പത്തിക സ്ഥിതിയുടെ പേരു പറഞ്ഞ് ഈ വർഷത്തെ ഗഡു തടഞ്ഞു വച്ചു. അടുത്ത സാമ്പത്തിക വർഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നു ധനമന്ത്രി നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിൽ അടുത്ത വർഷവും കുടിശിക ലഭിക്കാൻ ഇടയില്ലെന്നു വിലയിരുത്തപ്പെടുന്നു.
Leave A Comment