'ഗണപതി എന്‍റെ ദൈവം, ആ ദൈവത്തെ മോശം പറയരുത്': തുഷാർ എൻഎസ്എസ് ആസ്ഥാനത്ത്
ചങ്ങനാശേരി: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചു നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവന തള്ളി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ മാത്രം തേജോവധം ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയശേഷം തുഷാർ പറഞ്ഞു.
"ഗണപതി ഞാൻ ആരാധിക്കുന്ന എന്‍റെ ദൈവമാണ്. ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? ക്രിസ്തുദേവനെക്കുറിച്ചോ നബിതിരുമേനിയെക്കുറിച്ചോ ഞങ്ങളാരും മോശം പറയുന്നില്ല. അതൊക്കെ മിത്താണെന്നോ, അങ്ങനെ പലതരം വ്യാഖ്യാനങ്ങൾ അവിടെയുമില്ലേ. അങ്ങനെ വ്യാഖ്യാനിച്ച് വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്'- തുഷാർ പറഞ്ഞു.
എസ്എൻഡിപി യോഗം എന്നും ഹിന്ദു വിഭാഗത്തിനൊപ്പമാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടത്താണ് ഹിന്ദു സമൂഹത്തിനെതിരേ മോശം മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇവിടെ ആരെയും കൊല്ലാനോ കത്തിക്കാനോ ഒന്നും ഒരു ഹിന്ദു സംഘടനയും പറയുന്നില്ല. എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത് സ്വകാര്യ സന്ദർശനത്തിനാണെന്നും തുഷാർ കൂട്ടിച്ചേർത്തു.
Leave A Comment