രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ പീഡനക്കേസിൽ അറസ്റ്റ് തടയാതെ കോടതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന്‍റെ അറസ്റ്റ് തിരുവനന്തപുരം സെഷൻസ് കോടതി തടഞ്ഞില്ല. രാഹുലിന്‍റെ ജാമ്യഹർജിയിൽ തിങ്കളാഴ്ച കോടതി വിശദമായി വാദം കേൾക്കും.
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ നിലപാടും കോടതി തേടി.
പരാതിയിൽ ഗുരുതരവകുപ്പകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പരാതിക്കാരിയുടെ മൊഴി പോലും പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.

Leave A Comment