പ്രാദേശികം

അഴീക്കോട് മത്സ്യ ബന്ധന വള്ളം മറിഞ്ഞു; അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂർ: അഴീക്കോട് മത്സ്യ ബന്ധന വള്ളം മറിഞ്ഞു, അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ജീലാനി എന്ന മൂടുവെട്ടി വള്ളമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.
വള്ളത്തിലുണ്ടായിരുന്ന അഴീക്കോട് മുനക്കൽ സ്വദേശികളായ നസീർ, ഷാഫി എന്നിവരെ രക്ഷപ്പെടുത്തി.

തീരദേശ പൊലീസും, ഫിഷറീസ് റെസ്ക്യു സംഘവും, മറ്റു തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Leave A Comment