വിനോദസഞ്ചാരികൾ കൊണ്ടുവന്നത് കാട്ടുപൂച്ചയല്ല, ബംഗാൾ ക്യാറ്റ്; വനപാലകർ എത്തി പരിശോധിച്ചു
ചാലക്കുടി: ചാർപ്പ വെള്ള ചാട്ടത്തിന് സമീപം വിനോദസഞ്ചാരികൾ കാറിൽ കൊണ്ടുവന്ന പൂച്ചയെ വനപാലകർ എത്തി പരിശോധിച്ചു. കാട്ടുപൂച്ചയാണെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. എന്നാൽ ബംഗാൾ ക്യാറ്റ് ഇനത്തിൽപ്പെട്ട വളർത്തു പൂച്ചയാണെന്ന് പിന്നീട് വ്യക്തമായി. ഇതിനെ വിനോദസഞ്ചാരകൾക്ക് തന്നെ തിരിച്ചുനൽകി. ചാർപ്പ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
Leave A Comment