പ്രാദേശികം

മൂഴിക്കുളം സെയ്‌ന്റ്‌ മേരീസ് യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷം

മൂഴിക്കുളം : സെയ്‌ന്റ് മേരീസ് യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി. പൂർവ വിദ്യാർഥിയും ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനുമായ പി.എസ്. സുര മുഖ്യസന്ദേശം നൽകി. ചാന്ദ്രയാത്രികരുടെ വേഷത്തിലെത്തിയ മൂന്നുപേർ ചാന്ദ്രയാത്രാനുഭവങ്ങൾ വിവരിച്ചു. ഹെഡ്മാസ്റ്റർ ഷാജു ജോസഫ്, ജിനി ജോജി, സിസ്റ്റർ ലിൻഡ, ഷിനോജ് മാത്യു, ഷീബ ജോസ്, ജീന ജോസ്, ജർമൈൻ ജസ്റ്റിൻ, അമേയ പ്രസന്നൻ, അനാമിക എന്നിവർ പങ്കെടുത്തു.

ചെങ്ങമനാട് ഗവ. എൽ.പി. സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ചാന്ദ്രദിന ക്ലാസ് നടത്തി. കെ.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രജിനി അധ്യക്ഷയായി. കെ.ബി. ശശികുമാർ ക്ലാസ് നയിച്ചു.

Leave A Comment