വാൾ മുനയിൽ കേജരിവാൾ; അടിയന്തര യോഗം വിളിച്ച് എഎപി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയിൽ ആം ആദ്മി പാർട്ടി. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എഎപി നേതാവ് ഗോപാൽ റായി അടിയന്തര യോഗം വിളിച്ചു.
എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡൽഹി മേയർ ഷെല്ലി ഒബ്റോയ്, ഡെപ്യൂട്ടി മേയർ ആലെ ഇഖ്ബാൽ, മറ്റ് പ്രധാനപ്പെട്ട നേതാക്കളും യോഗത്തിൽ പങ്കെടുത്തു. എല്ലാ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ദേശീയ സെക്രട്ടറിമാരും പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് കേജരിവാൾ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കേജരി വാൾ എത്തിയത്. നിരവധി പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി സിബിഐ ആസ്ഥാനത്തിനു മുന്നിലെത്തിയിരുന്നു.
രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെ സിബിഐ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച നിരവധി പാർട്ടി നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
Leave A Comment