ഗതാഗത നിയന്ത്രണ അറിയിപ്പ്
ചാലക്കുടി - മാള റോഡിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പറയൻതോട് മുതൽ ഗുരുതിപ്പാല പേരൂർക്കാവ് അമ്പലം വരെയുള്ള 1.70 കി.മീ റോഡ് BM & BC ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ 27/03/2025 വ്യാഴാഴ്ച മുതൽ നാലു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
അഷ്ടമിച്ചിറയിൽ നിന്നും ചാലക്കുടിയിലേക്ക് പോകുന്ന പ്രൈവറ്റ്/ KSRTC ബസുകൾ ഇതേ റൂട്ടിലൂടെയും ചാലക്കുടിയിൽ നിന്നും അഷ്ടമിചിറയിലേക്ക് വരുന്ന പ്രൈവറ്റ്/KSRTC ബസുകൾ ചാലക്കുടി-മുരിങ്ങൂർ-പാളയംപറമ്പ്-അമ്പഴക്കാട് വഴി അഷ്ടമിച്ചിറയിൽ എത്തിച്ചേരേണ്ടതാണ്.
അഷ്ടമിച്ചിറയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന മറ്റു സ്വകാര്യ വാഹനങ്ങൾ അഷ്ടമിച്ചിറ, ഗുരുതി പാല എന്നിവടങ്ങളിൽ നിന്നും തിരിഞ്ഞു പോകേണ്ടതാണ്.
ചാലക്കുടിയിൽ നിന്നും അഷ്ടമിച്ചിറ ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ചാലക്കുടി റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപമുള്ള അമ്പലനടയിൽ നിന്നോ കോട്ടാട്ട് ഭാഗത്ത് നിന്നോ തിരിഞ്ഞു പോകേണ്ടതാണെന്നും അറിയിക്കുന്നു.
Leave A Comment