രാഷ്ട്രീയം

ഗവര്‍ണറെ പൂട്ടാന്‍ സിപിഐഎം; നടപടികള്‍ ആലോചിക്കാന്‍ നേതൃയോഗം

തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടയില്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഐഎം ആലോചന. എന്ത് നടപടികളിലേക്ക് നീങ്ങണമെന്ന് ആലോചിക്കാന്‍ പാര്‍ട്ടി നേതൃയോഗം വിളിച്ചു.

 ഞായറാഴ്ച പാര്‍ട്ടി സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന സമിതിയും ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ ആണ് ചേരുന്നത്. ഗവര്‍ണര്‍ തുടര്‍ച്ചയായി പ്രതിസന്ധി ഉണ്ടാക്കുന്നത് ചര്‍ച്ച ചെയ്‌തേക്കും. മറ്റ് പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളും ചര്‍ച്ചക്കെത്തുമെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും.
സംഘടനാതലപ്പത്ത് ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിന് കൂടിയാണ് അടിയന്തര സിപിഐഎം നേതൃയോഗങ്ങള്‍.

Leave A Comment