രാഷ്ട്രീയം

KSU പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് എത്തിച്ച സംഭവം; രൂക്ഷ വിമർശനം

തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരിi പൊലീസിന്റെ നടപടിയിൽ
വ്യാപക പ്രതിഷേധം. പൊലീസ് രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമകളായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

പൊലീസ് നടപടിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. പേപ്പട്ടികളെ പോലെ ഷാജഹാൻ കോൺഗ്രസുകാരെ നേരിടുന്നു എന്നായിരുന്നു വിമർശനം. സൂരജിന് പോലീസ് മർദ്ദനമേറ്റ കുന്നംകുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു ഷാജഹാൻ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. . കോടതിയുടെ പരാമർശം ഉണ്ടായതിനുശേഷവും മുഖംമൂടി മാറ്റാതെ പ്രതികളെ പോലീസ് തിരികെ കൊണ്ടുപോയത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി.

Leave A Comment