രാഷ്ട്രീയം

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം, ശശി തരൂര്‍ മത്സരിക്കുമെന്നത് സാങ്കല്‍പികമെന്ന് വി.ഡി. സതീശൻ

പറവൂർ: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അധ്യക്ഷനാകാൻ രാഹുലിനെ വ്യക്തിപരമായി നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസ്റ്റ് വിരുദ്ധതയിൽ സന്ധി ചെയ്യാത്ത നേതാവാണ് അദ്ദേഹം. രാഹുലില്ലെങ്കിൽ മാത്രമേ മറിച്ചുള്ള തീരുമാനമെടുക്കൂ. ശശി തരൂര്‍ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുള്ളത് സാങ്കല്‍പികം മാത്രമാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Leave A Comment